
സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം കങ്കണ റണാത്ത്. സിനിമയിലെ ആരംഭത്തില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കടുത്ത യാതനകള്‍ തുറന്ന് പറയുന്നതിനിടെയാണ് കങ്കണ പഹലജ് നിഹ്ലാനിക്കെതിരെയും ആരോപണം ഉന്നയിച്ചത്. നിഹലാനിയുടെ ഒരു ചിത്രത്തില്‍ അടിവസ്ത്രം പോലും ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്ബന്ധിതയായെന്ന് കങ്കണ പറയുന്നു. കങ്കണയുടെ തുറന്ന് പറച്ചില് ബോളീവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
സിനിമയിലെ തുടക്കത്തില്‍ വഴികാട്ടിയവരും സഹായം വാഗ്ദാനം ചെയ്തവരും നിരവധി ഉണ്ടായിരുന്നു. എന്നാല്‍ ആ സമയങ്ങളില്‍ താന്‍ വീട്ടുതടങ്കലില്‍ ആയപോലായിരുന്നു. അന്ന് ഐ ലവ് യു ബോസ് എന്ന ചിത്രത്തില്‍ നിഹലാനി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു.
അതിനുവേണ്ടി അണിയറപ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന് വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടത്. എനിക്കൊരു ടേപ്പ് എങ്കിലും നല്കേണ്ടിയിരുന്നു, അതവര് ചെയ്തില്ല.
''മധ്യവയസ്കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ഒരുതരം സോഫ്റ്റ് പോണ് കഥാപാത്രം. ആ വേഷം ചെയ്യാനാകില്ല എന്നൊരു വെളിപാട് എനിക്കുണ്ടായിരുന്നു. ഷൂട്ടിനിടെ നമ്പര്‍ മാറ്റി അവിടെനിന്ന് രക്ഷപെടുകയായിരുന്നു.''-കങ്കണ പറഞ്ഞു






