തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കുന്നത് കുറ്റമാണോ. എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യമാണ് ഇത്തരത്തില്‍ കുടുങ്ങിയിരിക്കുന്നത്. വോട്ടഭ്യാര്‍ത്ഥിച്ച് പറവൂര്‍ അഡീഷണന്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദമായിരിക്കുന്നത്.
ബാര്‍ അസോസിയേഷനിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ഥിച്ച ശേഷം സമീപത്തുള്ള കോടതിമുറിയിലേക്ക് കയറുകയായിരുന്നു. കോടതി ചേരാനുള്ള സമയമായിരുന്നു. ഈ സമയത്ത് അകത്തുകയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആക്ഷേപം. എന്നാല്‍ ഈ സമയത്ത് ജഡ്ജി കോടതിക്ക് അകത്ത് വന്നിരുന്നില്ല.
കോടതിമുറിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന പതിവ് ഇതുവരെ ഇല്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഇത്സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും ബാര്‍ അസോസിയേഷന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍, കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ഥിച്ചില്ലെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.






