ഷിംല: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മകനെതിരെ പ്രചരണത്തിന് ഇറങ്ങില്ലെന്ന് ബി.ജെ.പി മന്ത്രി. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ആശ്രയ് ശര്‍മ്മയ്ക്കെതിരെ പ്രചരണത്തിനിറങ്ങില്ലെന്നാണ് സംസ്ഥാന ഊര്‍ജ മന്ത്രി കൂടിയായ അനില്‍ ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ മകനും അച്ഛനും കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയി. മകന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നതായി അനില്‍ ശര്‍മ്മ പറഞ്ഞു. അനില്‍ ശര്‍മ്മയുടെ പിതാവ് സുഖ് റാമും മകനും മാര്‍ച്ച് 25നാണ് തിരികെ കോണ്‍ഗ്രസിലേക്ക് പോയത്.
പതിനാറ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലമാണ് മാണ്ഡി. രാംസ്വരൂപ് ശര്‍മ്മയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ബി.ജെ.പി മന്ത്രിയെന്ന നിലയില്‍ അനില്‍ ശര്‍മ്മ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മകനെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് അനില്‍ ശര്‍മ്മ വ്യക്തമാക്കി.






