അമര്പൂര്: ലോകസഭാ മണ്ഡലമായ അമര്പൂരില് തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയും പ്രശസ്ത നടിയുമായ ജയപ്രദ. എന്തുകൊണ്ടാണ് താന്‍ മണ്ഡലം വിട്ടുപോയത് എന്ന് ജനങ്ങളോട് വിശദീകരിക്കുന്നതിനിടെയായിരുന്നു ജയപ്രദയുടെ വികാരപ്രകടനം. സമാജ്വാദി പാര്‍ട്ടിയിലെ അസം ഖാന് തന്നെ ആസിഡ് ഒഴിച്ച് ഉള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് തനിക്ക് മണ്ഡലം വിടേണ്ടി വന്നതെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ജയപ്രദ വിശദീകരിച്ചത്.
സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദ 2004, 2009 വര്‍ഷങ്ങളില്‍ രാംപൂരില്‍ നിന്ന് ജയിച്ചാണ് ലോകസഭയില്‍ എത്തിയത്. തുടര്‍ന്ന് അസം ഖാനും ജയപ്രദയും നല്ല ചേര്‍ച്ചയിലുമായിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ ഉള്പ്പോരില് ജയപ്രദ പങ്കു ചേര്‍ന്നതോടെ ഇരുവരും തമ്മില്‍ ബദ്ധ ശത്രുക്കളായി മാറുകയും ചെയ്തു.
ഇതിനിടെ, കഴിഞ്ഞ മാസം 26 നാണ് ജയപ്രദ ബി.ജെ.പിയിലേയ്ക്ക് കുടിയേറിയത്. രാംപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ ജയപ്രദ.

Comments