ബോളിവുഡ് താരം സൊനാലി ബേന്ദ്രക്ക് അര്‍ബുദ രോഗമാണെന്ന് അറിഞ്ഞത് ആരാധകരെ ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. ഉറച്ച മനസ്സുമായാണ് സൊനാലി ബേന്ദ്ര അര്‍ബുദത്തോടു പോരാടാനിറങ്ങിയത്. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ പോസിറ്റീവ് ചിന്തകള്‍ പങ്കുവെച്ച് ഒരുപാട് പേര്‍ക്ക് മാതൃകയും പ്രചോദനവുമാകാന്‍ താരത്തിന് കഴിഞ്ഞു. കീമോയ്ക്കു വേണ്ടി മുടി മുഴുവന്‍ മുറിച്ചപ്പോഴും താരം ആ ഫോട്ടാകള്‍ പങ്കുവെച്ചത് പോസിറ്റീവ് ചിന്തകളോടെയാണ്.
യുഎസിലെ ആറ് മാസം നീണ്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണ് സൊനാലി ഇന്ത്യയിലേക്ക് തിരികെ എത്തുന്നത്. നാലാമത്തെ സ്റ്റേജിലാണ് സൊനാക്ഷി കാന്‍സര്‍ കണ്ടെത്തുന്നത്. രോഗം മാറാനുള്ള സാധ്യത 30 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ പോരാടി അവര്‍ കാന്‍സറിനെ തോല്‍പ്പിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബോളിവുഡ് സുന്ദരി സൊനാലി ബേന്ദ്ര കാന്‍സറിനെ തോല്‍പ്പിക്കുന്നത്. നീണ്ട കാലത്തെ തന്റെ പോരാട്ടത്തെക്കുറിച്ച് മനസു തുറക്കുകയാണ് സൊനാലി ബേന്ദ്ര.
ഹാര്‍പേഴ്സ് ബസാര്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പോരാട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞത്. '' സ്കാന്‍ റിപ്പോര്‍ട്ടില്‍ എന്റെ അടിവയറ്റിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചിരിക്കുകയാണ് കാന്‍സര്‍. ന്യൂയോര്‍ക്കിലെ ഡോക്ടര്‍ പറഞ്ഞത് പൂര്‍ണമായി സുഖപ്പെടാന്‍ 30 ശതമാനം മാത്രമാണ് ചാന്‍സുള്ളത് എന്നാണ്. അത് ഞങ്ങളെ വല്ലാതെ ഉലച്ചു. എന്നാല്‍ മരണത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസിലേക്ക് വന്നില്ല. നീണ്ട നാള് ഇതിനോട് പോരാടേണ്ടി വരും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഒരിക്കലും മരണത്തെക്കുറിച്ച് ചിന്തിച്ചില്ല. തന്റെ കുടുംബവും വളരെ പ്രതീക്ഷയോടെയാണ് തനിക്കൊപ്പം നിന്നത്'' - സൊനാലി ബേന്ദ്ര പറഞ്ഞു.

Comments