മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ജൂഡ് ആന്റണി ചിത്രം ‘തുടക്കം’ നാളെയാണ് തിയേറ്ററിലെത്തുന്നത്. പ്രേക്ഷകര്‍ വലിയ ആവേശത്തോടെയാണ് താരപുത്രിയുടെ ആദ്യ സിനിമ കാത്തിരിക്കുന്നത്. മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് തിരക്കിലാണ് താരങ്ങള്‍.
എന്നാല്‍ പ്രൊമോഷന്റെ ഭാഗമായുള്ള പ്രെസ് മീറ്റുകളും അഭിമുഖങ്ങളും കാരണം വിസ്മയ മോഹന്‍ലാല്‍ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നിന്നുള്ള വിഡിയോകള്‍ വൈറലായതിനു പിന്നാലെ ബോഡി ഷെയ്മിങ് കമന്റുകളുമായി താരപുത്രിയെ കടന്നാക്രമിക്കുകയാണ് വിമര്‍ശകര്‍. ‘എന്തുപറ്റി സ്പ്രിംങ് വിഴുങ്ങിയോ, എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക്ക് തോന്നുന്നുണ്ടോ, അപ്പന്റെ വിരലുകള്‍ വരെ അഭിനയിക്കും. മോളുടെ ശരീരം മൊത്തം അഭിനയിക്കുന്നുണ്ട്. ഓരോ വാക്കും പറയുമ്പോള്‍ ശരീരം മൊത്തം ഇളകി ആടുന്നു, എവിടെയോ എന്തോ തകരാര്‍ പോലെ, ഗുസ്തി കഴിഞ്ഞ് വരുക ആണോ?’ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. എന്നാല്‍ ഇതിനിടയിലും വിസ്മയയെ ചേര്‍ത്തുപിടിക്കുകയും പ്രതിരോധിക്കുകയും ചെയ്തു കൊണ്ടും നിരവധി പേര് മുന്നോട്ട് വരുന്നുണ്ട്.
ഇപ്പോഴിതാ താരപുത്രിയ്ക്കെതിരെ പരിഹാസ കമന്റുകള്‍ കുറിക്കുന്നവര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിടുകയാണ് നടി സരിത ബാലകൃഷ്ണന്. വിമര്‍ശിക്കണമെങ്കില്‍ സിനിമ കണ്ടശേഷം അഭിനയത്തെ വിമര്‍ശിക്കൂവെന്നും മറ്റുള്ളവരുടെ ആത്മവിശ്വാസം തകര്‍ത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാര്ക്ക് മുന്നില്‍ സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ച് നില്ക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടിയെന്നും സരിത കുറിക്കുന്നു.
‘‘പണ്ടൊക്കെ ഒരു സിനിമ കണ്ടു കഴിഞ്ഞാൽ , കഥ കൊള്ളാമോ എന്ന് നോക്കണം, അഭിനയം എങ്ങനെയുണ്ടെന്ന് വിലയിരുത്തണം... എത്ര ബോറായിരുന്നു ആ കാലം!
പക്ഷെ ഇപ്പോൾ കഥ മാറി! പടം റിലീസ് ചെയ്യാൻ ഇനിയും ദിവസമെടുക്കും. അതിന് മുന്നേ ഇറങ്ങിയ ഒരു കുഞ്ഞു വീഡിയോയിൽ പെൺകുട്ടി കൈ ഒന്നു പൊക്കിയപ്പോൾ തല ഒന്ന് ചരിച്ചപ്പോൾ തന്നെ, ‘അയ്യോ! ഇത് കൈവെട്ടലല്ല, തലവെട്ടലാണ്’ എന്ന് അളവുനാട വെച്ച് അളന്നു തിട്ടപ്പെടുത്തിയ സർവ്വവിജ്ഞാനികളായ സൈബർ പണ്ഡിതന്മാരോട് ഒന്നു ചോദിച്ചോട്ടെ, ഇത്രയും വലിയ നിരീക്ഷണ പാടവം കൈയിലുവെച്ചുകൊണ്ടാണോ നിങ്ങളൊക്കെ രാത്രി ഒൻപത് മണിക്ക് മുന്നേ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നത്?
ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിക്കുമ്പോൾ ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകുന്ന ഒരു ലൈറ്റ് പേടിയുണ്ട്, അതിനെയാണ് നമ്മൾ ‘സ്റ്റേജ് ഫിയർ’ എന്ന് വിളിക്കുന്നത്. എന്നാൽ നമ്മൾ മലയാളികൾ അത്ര പാവങ്ങളല്ലല്ലോ... ‘സ്വാഭാവികതയോ? അത് ഞങ്ങൾക്ക് വേണ്ട, നാടകം കളിച്ചാൽ മതി’യെന്ന് പറയുന്ന കുറച്ച് കുരുപൊട്ടൽ ജീവികൾ കമന്റ് ബോക്സിൽ ചാടിവീണു. ഒരു പെൺകുട്ടി, അതും സിനിമയിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു പുതുമുഖം, അവൾ അഭിനയിച്ച സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാമറയ്ക്ക് മുന്നിൽ അവളുടെ ഉള്ളിലെ സകല സന്തോഷവും പരിഭ്രമവും അങ്ങനെ തന്നെ തുറന്നുകാട്ടിയതാണ് ഇവിടെ വലിയ ‘ദേശീയ അപരാധം’!
ഇനി ഇതിന്റെ യഥാർത്ഥ ലോജിക് നോക്കാം. പെൺകുട്ടിയുടെ കൈയനക്കം കണ്ടിട്ടല്ല ഇവിടെ ചിലർക്ക് വയറിളക്കം വന്നത്. ആ കുട്ടി ജെൻ-സി പിള്ളേരുടെ പ്രക്ഷോഭത്തിന് പിന്തുണ കൊടുത്ത് എന്നു രണ്ട് വാക്ക് പറഞ്ഞോ, അന്നേ തുടങ്ങിയതാണ് ചിലരുടെ ഉറക്കംകെടൽ! ‘മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ? സ്വന്തമായി അഭിപ്രായം പറയാൻ ഇവൾക്കത്ര ധൈര്യമോ?’ എന്ന ആറാം തമ്പുരാൻ കാലത്തെ അസഹിഷ്ണുതയാണ് ഈ ‘കൈവെട്ടൽ-തലവെട്ടൽ’ ട്രോളുകളായി ഒലിച്ചിറങ്ങുന്നത്!
മറ്റുള്ളവരുടെ വീട്ടിലെ പെൺകുട്ടികൾ ക്യാമറയ്ക്ക് മുന്നിൽ വന്നാൽ പെണ്ണെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യനെന്ന മര്യാദ പോലും കൊടുക്കാതെ തെറിവിളിക്കുന്ന ഈ ‘ബോധമുള്ള പൗരന്മാർക്ക്’ വേറെ പണിയൊന്നുമില്ലേ സഹോദരങ്ങളേ? ‘അവൾക്ക് അഭിനയിക്കാൻ അറിയില്ല, പടം പൊട്ടും’ എന്ന് സിനിമ കാണുന്നതിന് മുന്നേ ജാതകം എഴുതുന്ന ഈ ജോത്സ്യന്മാരെ നമ്മൾ മ്യൂസിയത്തിൽ വെച്ച് സംരക്ഷിക്കേണ്ടതാണ്.
ലാലേട്ടന്റെ മകളായതുകൊണ്ട് മാത്രം വണ്ടികയറി വന്നതാണെന്ന് ലേബലൊട്ടിക്കുന്നവരോട് ഒന്നുമാത്രം: വിസ്മയയുടെ എഴുത്തും വരയും മാർഷൽ ആർട്സുമൊക്കെ അവിടെ നിൽക്കട്ടെ, ആ പെൺകുട്ടിക്ക് അഭിനയിക്കാൻ അറിയാമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ഈ അഴുകിയ കമന്റ് ബോക്സല്ല, തിയേറ്ററിലെ വെള്ളിത്തിരയാണ്!
മറ്റുള്ളവരുടെ ആത്മവിശ്വാസം തകർത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാർക്ക് മുന്നിൽ, സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ചുനിൽക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടി.
വിമർശനം ആകാം, പക്ഷെ അത് പടം കണ്ടിട്ടാവാം. സോഷ്യൽ മീഡിയ ആൾക്കൂട്ട ആക്രമണങ്ങളെ വലിച്ച് താഴെയിട്ട്, വിസ്മയയുടെ ‘തുടക്കം’ തിയേറ്ററുകളിൽ തന്നെ തകർക്കട്ടെ! മുന്നോട്ട് പോകൂ വിസ്മയ... ഈ സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’!...’’ എന്നാണ് സരിത സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്. വിസ്മയയെ പരിഹസിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് സരിതയുടെ ഈ കുറിപ്പ്. നിരവധി പേര് സരിതയ്ക്ക് പിന്തുണ കുറിച്ചും വിസ്മയയ്ക്കള്ള സ്നേഹം പങ്കിട്ടും കമന്റ് ബോക്സിലെത്തുന്നുണ്ട്.

‘അഭിനയിക്കാനുള്ള ആഗ്രഹം തനിക്ക് എന്നുമുണ്ടായിരുന്നെന്നും എന്നാല്‍ ശരീര ഭാഷയെക്കുറിച്ചും, മലയാളം ശരിയായി അറിയാത്തതും മൂലം ആശങ്കയുണ്ടായിരുന്നു’വെന്നും വിസ്മയ മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നാളെയാണ് ‘തുടക്കം’ തിയേറ്ററിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോമോൻ ടി. ജോണും അഖിൽ ജോർജും ചേർന്ന് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സായ് കുമാർ, മനോജ് കെ. ജയൻ, ടി.ജി. രവി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Comments