
ഇറ്റാലിയൻ അവധിക്കാലയാത്രയിലെ മനോഹരമായ മിറർ സെൽഫികൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് ബോളിവുഡ് താരം കരീന കപൂർ.
"എന്റെ മിറർ സെൽഫികൾ എപ്പോഴും പെർഫെക്ട് ആണ്. ഞാൻ എന്റെ സ്വന്തം ഫേവറേറ്റാണ്... മറക്കരുത്. വെനീസിയ 2026" എന്നാണ് ചിത്രത്തിനൊപ്പം കരീന കുറിച്ചത്.
"എന്റെ മിറർ സെൽഫികൾ എപ്പോഴും പെർഫെക്ട് ആണ്. ഞാൻ എന്റെ സ്വന്തം ഫേവറേറ്റാണ്... മറക്കരുത്. വെനീസിയ 2026" എന്നാണ് ചിത്രത്തിനൊപ്പം കരീന കുറിച്ചത്.
ഇംതിയാസ് അലി സംവിധാനം ചെയ്ത 'ജബ് വി മെറ്റ്' എന്ന ചിത്രത്തിൽ കരീന അവതരിപ്പിച്ച 'ഗീത്' എന്ന കഥാപാത്രം പറയുന്ന "മേം അപ്‌നി ഫേവറിറ്റ് ഹൂം" (ഞാൻ എന്റെ സ്വന്തം ഫേവറേറ്റാണ്) എന്ന സെൽഫ് ലൗ ഡയലോഗ് ഇന്നും സിനിമാപ്രേമികളുടെ ഇടയിൽ ഏറെ പ്രശസ്തമാണ്. ഷാഹിദ് കപൂറായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്.
അതേസമയം, കരീനയും മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന 'ദായ്റയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും. രോഹിത് ഷെട്ടി ചിത്രം 'സിംഗം എഗെയ്ൻ' ആണ് കരീനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.







Comments