
ബംഗളുരു: ഐപിഎല്ലില്‍ ആദ്യ വിജയം കൊതിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗുളൂര് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നിറങ്ങുന്നത്. ടോസ് നേടിയ കൊല്‍ക്കത്തന്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബംഗളുരുവിനെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളോടെയാണ് വിജയം തേടി ബംഗളുരു ഇറങ്ങുന്നത്. ഷിംറോണ്‍ ഹെറ്റ്മെയര്‍ക്കു പകരം ടിം സൗത്തിയും ഉമേഷ് യാദവിനു പകരം പവന് നേഗിയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സില്‍ നിഖില്‍ നായിക്കിനു പകരം സുനില്‍ നരെയ്നും ടീമിലെത്തി.
ടീം ബംഗളുരു: വിരാട് കോഹ്ലി( ക്യാപ്റ്റന്‍), പാര്‍ത്ഥീവ് പട്ടേല്‍( വിക്കറ്റ് കീപ്പര്‍), എബി ഡിവില്ലിയേഴ്സ്, മാര്‍ക്കസ് സ്റ്റോയ്ന്‍സ്, മൊയീന്‍ അലി, അക്ഷ്ദീപ് നാഥ്, പവന് നേഗി, നവ്ദിപ് സെയ്നി, ടിം സൗത്തി, യുസ്വേന്ദ്ര ചഹല്‍, മൊഹമ്മദ് സിറാജ്,
ടീം കൊല്‍ക്കത്ത: സുനില്‍ നരെയ്ന്, ക്രിസ് ലിന്, റോബിന് ഉത്തപ്പ, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആന്‍ന്ദ്രേ റസ്സല്‍, പീയുഷ് ചൗള, കുല്‍ദീപ് യാദവ്, പ്രസീത് കൃഷ്ണ, ലോക്കീ ഫെര്ഗൂസണ്.
.@DineshKarthik wins the toss and elects to bowl first at the Chinnaswamy 👌👌#RCBvKKR pic.twitter.com/V9LmTVAl0a
— IndianPremierLeague (@IPL) April 5, 2019






