
കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം നീതിപൂര്‍വ്വകമായ വിചാരണ നടത്തി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നത് വരെ കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്ന് എസ്ഒഎസ്( സേവ് ഔര്‍ സിസ്റ്റേഴ്സ്). എറണാകുളം വഞ്ചി സ്ക്വയറില്‍ ചേര്‍ന്ന വിശദീകരണ കണ്‍വെന്‍ഷനിലാണ് അന്തിമ വിജയം വരെ പോരാട്ടം തുടരുമെന്ന് എസ്ഒഎസ് പ്രഖ്യാപിച്ചത്.
പ്രതികള്‍ ശക്തരാണ് എന്നതിനാല്‍ നീതി തടയാന്‍ സാധ്യതയുണ്ട്. പ്രതിക്ക് ജാമ്യം നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാതിരുന്നത് ഈ ശക്തി കൊണ്ടാണ് . ഇത് മറികടക്കാന്‍ ശക്തമായ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്നും കണ്‍വന്‍ഷനില്‍ ശക്തമായ വികാരം ഉയര്‍ന്നു.
എസ്ഒഎസ് പത്രക്കുറിപ്പ്:
അന്തിമ വിജയം വരെ പോരാട്ടം തുടരും :എസ്. ഒ എസ്
ബിഷപ്പ് ഫ്രാങ്കോ ക്കെതിരായ കുറ്റപത്രം നീതിപൂർവ്വകമായ വിചാരണ നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുമെന്ന് എറണാകുളം വഞ്ചി സ്ക്വയറിൽ ചേർന്ന വിശദീകരണ കൺവെൻഷൻ പ്രഖ്യാപിച്ചു. പ്രതികൾ ശക്തരാണ് എന്നതിനാൽ നീതി തടയാൻ സാധ്യതയുണ്ട്. പ്രതിക്ക് ജാമ്യം നൽകി മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം നൽകാതിരുന്നത് ഈ ശക്തി കൊണ്ടാണ് . ഇത് മറികടക്കാൻ ശക്തമായ ജനകീയ ഇടപെടൽ അനിവാര്യമാണ്.
സമ്മേളനത്തിൽ കൺവീനർ ഫെലിക്സ് പുല്ലൂടൻ അധ്യക്ഷത വഹിച്ചു. ഫാദർ അഗസ്റ്റിൻ വട്ടോളി ആമുഖ പ്രഭാഷണം നടത്തി.
എം.എം ലോറൻസ് , സി.ആർ. നീലകണ്ഠൻ, സിസ്റ്റർ ടീന, ബിന്ദു അമ്മിണി ,ടി.സി.സുബ്രഹ്മണ്യൻ , റിജു കാഞ്ഞൂക്കാരൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഷൈജു സ്വാഗതവും അഡ്വ. ഭദ്രാകുമാരി നന്ദിയും പറഞ്ഞു.
കൺവീനർ
.ഫെലിക്സ് പുല്ലൂടൻ






