ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിനെതിരെ പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി നീക്കം. 1989 മുതല്‍ ബി.ജെ.പി സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണ് ബോപ്പാല്‍. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിംഗിനെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായിരുന്നു പ്രഖ്യാ സിംഗ് ഠാക്കൂര്‍. കഴിഞ്ഞ വര്‍ഷം എന്‍.ഐ.എ കോടതി പ്രഖ്യാ സിംഗ് ഠാക്കൂറിനെ വിട്ടയച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. പ്രഖ്യാ സിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ബോപ്പാലിലേക്ക് പരിഗണിക്കുന്നവരില്‍ പ്രഥമ പരിഗണന പ്രഖ്യാ സിംഗ് ഠാക്കൂറിനാണ്.
ഹിന്ദുത്വ സംഘടനകള്‍ പ്രതിസ്ഥാനത്തുള്ള ആക്രമണക്കേസുകള്‍ ഉന്നയിച്ച് കാവി ഭീകരത എന്ന പദപ്രയോഗം തന്നെ സജീവമാക്കിയ നേതാവാണ് ദിഗ്വിജയ് സിംഗ്. അദ്ദേഹത്തിനെ എതിരെ തീവ്രഹിന്ദുത്വത്തിന്റെ പ്രതീകമായ പ്രഖ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.






