ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ യുഡിഎഫ് നടത്തിയ റാലി കണ്ടാല്‍ വയനാട് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയിലെ മുസ്ലിം ലീഗ് കൊടിയെ ഉദ്ദേശിച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
സംഭവത്തില്‍ അമിത്ഷായെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന് എന്‍എസ് മാധവന്. വയനാട്ടില്‍ ഇടതുപക്ഷം നടത്തിയ റാലിയുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ റാലി കണ്ടിട്ട് വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്‍എസ്

Comments