
ന്യൂഡല്‍ഹി: പ്രശസ്ത പഞ്ചാബി ഗായകനും സംഗീത സംവിധായകനുമായ ദലെര്‍ മെഹന്ദി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി നേതാവ് മനോജ് തിവാരിയുടേയും കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹി ഓഫീസില്‍ വച്ചായായിരുന്നു ദലെറിന്റെ പാര്‍ട്ടി പ്രവേശം.
ഡല്‍ഹി വടക്കുകിഴക്കന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും ഗായകനുമായ ഹന്രാജ് ഹന്‍സ്, ചാന്ദിനി ചൗക്ക് സ്ഥാനാര്‍ത്ഥി ഹര്‍ഷ് വര്ധന് തുടങ്ങീ ബി.ജെ.പി പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. മെഹന്ദിയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് ഗായകന് ഹന്‍സിന്റെ മകനെയാണ്.






