
ന്യൂഡല്‍ഹി: നീതിക്കായി പോരാടുമെന്ന് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന് നടപടി നേരിട്ട ഉദ്യോഗസ്ഥന്. ഐഎഎസ് ഉദ്യോഗസ്ഥന് മുഹമ്മദ് മുഹ്സീനാണ് വിഷയത്തില്‍ ആദ്യമായി പ്രതികരണവുമായി രംഗത്തെത്തിയത്. ചെയ്തത് തന്റെ ജോലിയാണെന്നും നീതിക്കായി കോടതിയെ സമീപിക്കുമെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്ടറില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലാണ് ഉദ്യോഗസ്ഥനെതിരായ നടപടി സ്റ്റേ ചെയ്തത്. എനിക്കിതുവരെ ഒരു റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ല. ഇരുട്ടില്‍ താന്‍ ഒറ്റയ്ക്ക് തന്നെ പോരാടുമെന്നും ഉദ്യോഗസ്ഥന് പ്രതികരിച്ചു.
ഒഡീഷയിലെ സംബല്പൂരില്വെച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച മുഹമ്മദ് മൊഹ്സീന് എന്ന ഉദ്യോഗസ്ഥനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ സസ്പെന്‍ഡ് ചെയ്തത്. എസ്.പി.ജി( സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്)യുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
1996 ബാച്ചിലെ കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരെയാന് നടപടി ഉണ്ടായത്. ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത പരിശോധന മൂലം പ്രധാനമന്ത്രിയുടെഖ യാത്ര 15 മിനിറ്റ് വൈകിയെന്ന പരാതി ഉയര്‍ന്നിരുന്നു. വിഷയം വീണ്ടും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ജൂണ്‍ മൂന്നിന് പരിഗണിക്കും.






