
കൊളമ്പോ: ഭീകരവാദികളെ നേരിടാന്‍ ഇന്ത്യയുടെ സഹായം വേണ്ടന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ. ഇന്ത്യയുടെ എന്‍എസ്.ജി കമാന്‍ഡോകളെ ആവശ്യമില്ലെന്നും ഈ വാഗ്ദാനത്തിന് ഇന്ത്യയോട് നന്ദിയുള്ളവരായിരിക്കുമെന്നും മദശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ രാജപക്സെ വ്യക്തമാക്കി.
ഇന്ത്യയോട് ഏറെ നന്ദിയുണ്ട്. പക്ഷെ എന്‍.എസ്.ജി ശ്രീലങ്കയിലേക്ക് വരേണ്ടതില്ല. വിദേശ പട്ടാളക്കാരുടെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. ഞങ്ങള്‍ അവര്‍ക്ക് അധികാരവും സ്വാതന്ത്രവും കൊടുത്താല്‍ മാത്രം മതി അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയേയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയേയും മഹീന്ദ രാജപക്സെ രൂക്ഷമായി വിമര്‍ശിച്ചു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിനും 250 ല്‍ കൂടുതല്‍ ആളുകളുടെ മരണത്തിനും ഉത്തരവാദികള്‍ ഇരുവരൂമാണെന്ന് രാജ്പക്സെ ആരോപിച്ചു.
ഇവര്‍ രാഷ്ട്രീയം കളിക്കുന്ന തിരക്കിലായിരുന്നപ്പോള്‍ വില കൊടുക്കേണ്ടി വന്നത് രാജ്യ സുരക്ഷയാണ്. രാജ്യത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ചിലര്‍ക്ക് ആശങ്ക വോട്ടിലും വോട്ട് ബാങ്കുകളിലും മാത്രമാണെന്നും രാജപക്സെ ആരോപിച്ചു.






