
കൊളംബോ: സൈനിക വേഷത്തില്‍ വാനുകളില്‍ ചാവേറുകളെത്തി ഭീകരാക്രമണം നടത്തുമെന്ന് ശ്രീലങ്കയില്‍ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തില്‍ ലങ്കയുടെ വിവിധയിടങ്ങളിലുണ്ടായ ചാവേറാക്രമണത്തിന്റെ ഭീതി ഒഴിയും മുമ്പെയാണ് വീണ്ടും രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് സുരക്ഷാ ഏജന്‍സി ജനപ്രതിനിധികള്‍ക്കും സുരക്ഷാ വിഭാഗങ്ങള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.
ചാവേര്‍ ആക്രമണം നടന്ന പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ബറ്റികലോവ ആക്രമണം നടക്കാനിടയുള്ള സ്ഥലങ്ങളിലൊന്നായി സുരക്ഷാ ഏജന്‍സിയുടെ കത്തില്‍ പറയുന്നു. അഞ്ച് ഇടങ്ങളില്‍ ആക്രമണം നടക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടെ രാജ്യത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ ഞായറാഴ്ചയോടെ പിന്‍വലിച്ചു.






