ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പശ്ചിമ ബംഗാളിലും താമര വിരിയുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോള്‍ സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞു.
'ദീദി, മേയ് 23ന് ഫലം പുറത്തുവരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ ഉപേക്ഷിച്ചുപോകും. ഇന്നുംകൂടി 40 തൃണമൂല്‍ എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെട്ടിരുന്നു.' ബംഗാളിലെ സെറാംപോറയില് തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു.
ഇതാദ്യമായാല്ല മമതയ്ക്കെതിരെ മോഡി ആഞ്ഞടിക്കുന്നത്. മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മമതയെ 'സ്പീഡ് ബ്രേക്കര്‍ ദീദി' എന്ന് വിളിച്ച മോഡി, ബംഗാളിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ തടസ്സംനില്ക്കുകയാണെന്നും ആരോപിച്ചിരുന്നു. അവരെ പിന്തുണയ്ക്കുന്ന ആളുകള്‍ ഇന്ത്യയില്‍ 'രണ്ട് പ്രധാനമന്ത്രിമാര്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നായിരുന്നു' മറ്റൊരു പരിഹാസം.
രണ്ട് പ്രധാനമന്ത്രിമാര്‍ വേണമെന്ന് വാദിക്കുന്നവരെയാണ് അവര്‍ സഹായിക്കുന്നത്. അത്തരമൊരു അവസ്ഥ ചിന്തിക്കാന്‍ കഴിയുമോ? 20 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ചേര്‍ന്ന് ഏകത റാലി മമത നടത്തിയതിനു പിന്നാലെയായിരുന്നു ഈ വിമര്‍ശനം.
മോഡിക്കെതിരെയുള്ള ആക്രമണത്തിന് മമതയും ഒരു മയവും വരുത്തിയിട്ടില്ല. റാലികളിലെല്ലാം മോഡി 'എക്സ്പെയറി ബാബു' എന്ന് വിളിച്ച മമത, മോഡിയുടെ പ്രധാനമന്ത്രി പദവി അവസാനിക്കാന്‍ പോവുകയാണെങ്കിലും അധികാരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ഇപ്പോഴും അദ്ദേഹം മാനസികമായി തയ്യാറായിട്ടില്ലെന്നും' മമത പറഞ്ഞു. രാജ്യത്തെ ഭീതിയുടെ നിയമംകൊണ്ട് ഭരിക്കുകയാണ് മോഡി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഡി.എം.കെ നേതാവ് കനിമൊഴിയുടെ വസതിയില്‍ ആദായ നികുതി റെയ്ഡ് നടന്നതിനു പിന്നാലെയായിരുന്നു മമതയുടെ ഈ വിമര്‍ശനം.

Comments