
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞ മൂന്ന് പേര്‍ക്കെതിരേ ആള്‍മാറാട്ടം അടക്കമുള്ള ഗൗരവതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കാസര്‍ഗോഡ് മണ്ഡലത്തിലെ കണ്ണൂര്‍ പിലാത്തറയിലെ 161 ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത് സെലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരെ കേസ് നടപടിയുടെ ഭാഗമായി ചോദ്യം ചെയ്യും.
ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തിരിക്കുന്ന മൂന്ന് പേര്‍ക്കുമെതിരേ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരിയാരം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് തന്നെ കേസ് നടപടികള്‍ തുടങ്ങുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കുടുങ്ങിയ മൂന്ന് പേരില്‍ എംപി സെലീന പഞ്ചായത്തംഗമാണ്. ഇവരെ അയോഗ്യരാക്കിയാകും അന്വേഷണം നടത്തുക. സുമയ്യ മുന്‍ പഞ്ചായത്തംഗവുമാണ്. ഇവരില്‍ ഒരാള്‍ രണ്ടു തവണ വോട്ടു ചെയ്യുകയും മറ്റു രണ്ടു പേര് ബൂത്ത് മാറി മറ്റൊരാളുടെ വോട്ടു ചെയ്യുകയുമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുമായി ആരോപണം ഉയര്‍ത്തി രംഗത്ത് വന്നത് കോണ്‍ഗ്രസുകാരായിരുന്നു. പിന്നീട് ഈ ദൃശ്യം പരിശോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് സംഭവം സ്ഥിരീകരിക്കുകയും ചെയ്തു.
ഇവര്‍ക്ക്് പുറമേ ബൂത്തിലെ പോളിംഗ് ഏജന്റ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയും കേസെടുക്കും. ഓപ്പണ്‍ വോട്ട് എന്നായിരുന്നു സിപിഎം വാദിച്ചതെങ്കിലൂം അത് കള്ളവോട്ടു തന്നെയാണ് എന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താസമ്മേളനം നടത്തി സ്ഥിരീകരിക്കുകയാണ്. ഇതിന് പിന്നാലെ കണ്ണൂരിലെ പല ബൂത്തുകളിലും കള്ളവോട്ടു നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കള്ളവോട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിലുള്ള വീഡിയോദൃശ്യങ്ങളും പുറത്തുവന്നു.






