ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കില്ല. ഫെഡറല്‍ മുന്നണി നീക്കം സജീവമാക്കിയാണ് ഈ മാസം 13ന് സ്റ്റലിനുമായി കൂടിക്കാഴ്ച നടത്താന്‍ കെ.സി.ആര് തീരുമാനിച്ചിരുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകളിലായതിനാല്‍ കൂടിക്കാഴ്ച നടക്കില്ലെന്ന് എം.കെ സ്റ്റാലിന് അറിയിച്ചു.
ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കെ.സി.ആര് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. €ിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെ.സി.ആര് കേരളത്തില്‍ എത്തിയിരിക്കുന്നത്. അതേസമയം ഫെഡറല്‍ മുന്നണി എന്ന ആശയത്തോട് സി.പി.എം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന.
കേന്ദ്രത്തില്‍ ഇത്തവണ തൂക്കുസഭ വരുമെന്നും ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നുമാണ് ചന്ദ്രശേഖര റാവുവിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി പ്രാദേശിക പാര്‍ട്ടികളുടെ കുട്ടായ്മ രൂപീകരിക്കാനാണ് കെ.സി.ആറിന്റെ നീക്കം. പിണറായിക്ക് പുറമെ എച്ച്.ഡി കുമാരസ്വാമിയുമായും കെ.സി.ആര് കൂടിക്കാഴ്ച നടത്തും.
എസ്.പി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി എന്നിവരുമായും കെ.സി.ആര് കൂടിക്കാഴ്ച നടത്തും. വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി ഫെഡറല്‍ മുന്നണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും നവീന്‍ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.






