
ഇടുക്കി : കാട്ടുപോത്ത് കേസില്‍ ആദിവാസികളായ പ്രതികളെ പട്ടിയെ കൊണ്ട് കടിപ്പിച്ചുവെന്ന് പരാതി. പെരുവന്താനം കൊമ്പുകുത്തി സ്വദേശികളായ ചന്ദ്രന് (32), ബിജു (30), രതിഷ് (28) എന്നിവരാണ് വനപാലകര്‍ പട്ടിയെ കൊണ്ട് കടിപ്പിച്ചുവെന്ന് പരാതിപ്പെട്ടിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്ത് സബ്ജയിലില്‍ എത്തിച്ചുവെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. പട്ടിയെ കൊണ്ട് കടിപ്പിച്ച മറ്റൊരു പ്രതി കണയങ്കവയല്‍ സ്വദേശി ജോസ് കുഞ്ഞിനെ കോട്ടം മെഡിക്കല്‍ കോളജിലെത്തിച്ച് പേവിഷ ബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പ് നല്കി.
ആകെ ഒന്‍പത് പ്രതികളാണ് കാട്ടുപോത്തിനെ ആക്രമിച്ച കേസില്‍ പിടിയിലായത്. എന്നാല്‍, പ്രതികളെ ഉപദ്രവിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് വനപാലകര്‍ പറയുന്നത്.






