
ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ തെന്നിന്ത്യന്‍ നടിയാണ് ഐശ്വര്യ. നിവിന്‍ പോളിക്കൊപ്പം സഖാവ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ താരത്തിന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ സജീവമാണ്. ഒരു സഹതാരവുമായി പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിച്ചെത്തിയിരിക്കുകയാണ് ഐശ്വര്യ രാജേഷ്.
"എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയാവും. ഇപ്പോഴും സിംഗിള്‍ ആണ്, സന്തോഷവതിയുമാണ്", ഐശ്വര്യ കുറിച്ചു.
ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരം, രതീന്ദ്രന്‍ ആര് പ്രസാദിന്റെ ഇത് വേതാളം സൊല്ലും, വടചെന്നൈ 2, കറുപ്പര്‍ നഗരം എന്നിവയാണ് ഐശ്വര്യയുടെ പുതിയ പ്രോജക്ടുകള്‍
Hey guys I have been hearing rumours on my love story... pls let me also know who tat guy is .. very much eager to know🤪🤪🤪 pls stop spreading such fake news ... if something happens I would be first person to inform u all .. very much single an happie have a great weekend
— aishwarya rajessh (@aishu_dil) May 10, 2019






