
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് പ്രതിക്കരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് നടി മാലാ പാര്‍വതി. തെലങ്കാന മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രിയ്ക്കയച്ച ഔദ്യോഗിക കത്തില്‍ ' പോ മോനെ' എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടിയെന്നും സിഎം കേരളത്തിന്റെ മാനം കാത്തുവെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
നേമത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനെ ' നീ പോ മോനേ വിജയാ' എന്നുവിളിച്ചത്. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന തെലങ്കാനയില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയന്‍ അതിന് മറുപടി നല്‍കി. പിണറായിയുമായി തെലങ്കാനയുടെ വികസനത്തെക്കുറിച്ച് നേരിട്ടുളള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുളള കത്തും അദ്ദേഹം പുറത്തുവിട്ടിരുന്നു. കത്തിന്റെ അവസാനഭാഗത്തും ' പോ മോനേ വിജയാ' വിളി ആവര്‍ത്തിച്ചു.
ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രംഗംത്തെത്തിയത്. ' രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാളുടെ മര്യാദയ്ക്ക് ചേര്‍ന്നതാണോ രേവന്ത് റെഡ്ഡിയുടെ ഇടപെടലെന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ചതിന് പരസ്യമായി മറുപടി പിന്നീട് നല്‍കും. ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്നുമാത്രമാണ് ഇപ്പോള്‍ പറയാനുളളത്'. - രേവന്തി റെഡ്ഡി തെലങ്കാനയുടെ വികസനത്തെക്കുറിച്ചുളള സംവാദത്തിന് ക്ഷണിച്ചതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി.






