ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ബാറുകള്‍ക്ക് സമയം നീട്ടി നല്‍കാന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം, സിനിമാക്കാരുടെ ആവശ്യങ്ങളൊന്നും നടത്തി തന്നില്ല; കുറിപ്പുമായി ഫിലിം ചേംബര്‍ പ്രസിഡന്റ്

Authored by Web Desk | Last updated: 08 Apr 2026, 1:05 PM | 2 min read

Print
anil-thomas-criticize-pinarayi-vijayan
എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമാണെന്നും 10 വര്‍ഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായെന്നും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനില്‍ തോമസ്. തന്റെ നിലപാട് സിനിമാ മേഖലയിലെ അനുഭവം വെച്ചാണ് പറയുന്നതെന്നും അനില്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പത്ത് വര്‍ഷക്കാലവും സിനിമാ മേഖലയ്ക്ക് ദുരന്തം മാത്രമാണ് നല്‍കിയത്.


കേരളത്തില്‍ നികുതിക്കൊളള നടക്കുകയാണ്. സിനിമാ മന്ത്രി വ്യവസായത്തിന് ഒന്നും നല്‍കാന്‍ കഴിയാത്ത നിസഹായനായിരുന്നു. മുഖ്യമന്ത്രി ആവശ്യങ്ങള്‍ നടത്തിത്തരാന്‍ സമയം കണ്ടെത്തിയില്ലെന്നും അനില്‍ തോമസ് കുറ്റപ്പെടുത്തി. പുറത്തു പോകാന്‍ ഒരുങ്ങുന്ന സര്‍ക്കാരിന് മുന്‍പുളള സര്‍ക്കാരും കഴഞ്ഞ പത്ത് വര്‍ഷം സിനിമാ മേഖലയ്ക്ക് നല്‍കിയത് ദുരന്തം മാത്രമാണെന്നും അനില്‍ പറയുന്നു.


ജിഎസ്ടി നടപ്പില്‍ വന്നപ്പോള്‍ സിനിമ വ്യവസായം ഒന്നടങ്കം ആവശ്യപ്പെട്ടത് അനുസരിച്ച് അപ്പോള്‍ ചുമത്തപെട്ടിരുന്ന നികുതി പുര്‍ണമായും ഒഴിവാക്കി. എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ് അന്നത്തെ ധനമന്ത്രി ശ്രീ തോമസ് ഐസക്ക് വിനോദനികുതി തിരിച്ചുകൊണ്ട് വന്നു, സിനിമ മേഖല ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടും അദ്ദേഹം കരുണ കാട്ടിയില്ലെന്നും അനില്‍ കുറിപ്പില്‍ പറയുന്നു.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


തുടര്‍ ദുരന്തം അവസാനിക്കണം...


ഏപ്രില്‍ 9,2026,കേരള നിയമംസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ, സ്ഥിരതയും വിവരവും, വിവേകവും ഉള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കേണ്ട ആവശ്യക്ത ആണ് ഇപ്പോള്‍ ഉള്ളത്, പത്തുവര്‍ഷം കേരളം ഭരിച്ചവരെ ഇറക്കി വിടേണ്ട സമയം ആയി...

എന്തുകൊണ്ട് LDF സര്‍ക്കാര്‍ പരാജയവും, മാറണം എന്ന് ഞാന്‍ പറയുന്നത് എന്റെ മേഖല ആയ സിനിമ മേഖലയുടെ അവസ്ഥയും അനുഭവും വെച്ചാണ്...


പുറത്തു പോകാന്‍ ഒരുങ്ങുന്ന സര്‍ക്കാരിന് മുന്‍പുള്ള സര്‍ക്കാരും കഴിഞ്ഞ പത്ത് വര്‍ഷം സിനിമ മേഖലക്ക് നല്‍കിയത് ദുരന്തം മാത്രമാണ്. 2017ല്‍ ആണല്ലോ ജി എസ് റ്റി നടപ്പിലാക്കിയത്, ഒറ്റ രാജ്യം ഒറ്റ നികുതി എന്നാണല്ലോ മുത്രാവാക്യം പക്ഷെ കേരളത്തില്‍ നടക്കുന്നതോ നികുതി കൊള്ള..

ജി എസ് റ്റി നടപ്പില്‍ വന്നപ്പോള്‍ സിനിമ വ്യവസായം ഒന്നടങ്കം ആവശ്യപ്പെട്ടത് അനുസരിച്ച് അപ്പോള്‍ ചുമത്ത പെട്ടിരുന്നു വിനോദനികുതി പൂര്‍ണമായും ഒഴുവാക്കി എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ് അന്നത്തെ ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക്ക് വിനോദനികുതി തിരിച്ചു കൊണ്ട് വന്നു,


സിനിമ മേഖല ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടും അദ്ദേഹം കരുണ കാട്ടിയില്ല, ഒരു ഉഗ്രന്‍ കണ്ടെത്തലും നടത്തി 'നിങ്ങള്‍ എന്തിന് ബേജാര്‍ ആവണം സിനിമ കാണുന്ന പ്രേക്ഷകന്‍ അല്ലെ നികുതി നല്‍കുന്നത് '. ശെരിയാണ് മറ്റ് അനേകം നികിതുപോലെ ചുമ്മാ ഒരെണ്ണം ഇരിക്കട്ടെ പ്രേക്ഷകന്റെ തലക്ക്...


ജി എസ് റ്റി നഷ്ടപരിഹാരം എണ്ണി വാങ്ങിയ മന്ത്രി, അതും കൂടാതെ ജി എസ് റ്റി സര്‍ക്കാര്‍ ഖജനാവിലേക്കും, വിനോദനികുതി പ്രാദേശിക സര്‍ക്കാരുക്കള്‍ക്കും പിരിക്കാന്‍ സൗകര്യം ഒരുക്കി അങ്ങനെ കൊള്ള തുടര്‍ന്നു, പിന്നെ വന്ന മന്ത്രി ബാലഗോപാലും ഈ കൊള്ള തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു,കൂടാതെ നികുതി കുടിശ്ശിക വന്നാല്‍ 24%പലിശ കൂടി പിരിച്ച് സര്‍ക്കാര്‍ വക ബ്ലേഡ് കമ്പനി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ധനമന്ത്രിയുടെ വക സംഭാവന,ഇതെല്ലാം നടക്കുമ്പോഴും സിനിമക്കും ഒരു മന്ത്രി ഉണ്ട് ഈ വ്യവസായത്തിന് ഒന്നും നല്‍കാന്‍ കഴിയാതെ ഇരുന്ന ഒരു നിസ്സഹായന്‍...


ഇവിരുടെ എല്ലാം മുകളില്‍ എല്ലാ അധികാരങ്ങളും സ്വന്തം താല്പര്യത്തിന് വേണ്ടി നടത്തുന്ന ഒരു മുഖ്യമന്ത്രിയും സിനിമ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ ഒന്നും തന്നെ നടത്തി തരാന്‍ സമയം കണ്ടെത്തിയില്ല, ബാറുകള്‍ക്ക് പ്രവര്‍ത്തന സമയം നീട്ടി നല്‍കാന്‍ ദിവസങ്ങള്‍ മാത്രം എടുത്ത സര്‍ക്കാര്‍, ഇരട്ട നികുതി ഒഴിവാക്കാന്‍ പത്തുവര്‍ഷമായി ഞങ്ങള്‍ ആവശ്യം തുടര്‍ച്ചയായും ഉന്നയിച്ചിട്ടും പരിഗണിക്കാതെ ഇരിക്കുമ്പോള്‍ നിങ്ങള്‍ എത്രെയും വേഗം ഒന്ന് പോയി കിട്ടിയാല്‍ എന്ന ആഗ്രഹം ഇവിടെ കുറിക്കുന്നു, അതിനുള്ള വിവരം ഈ നാട്ടിലെ ജനത്തിന് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു....


സിനിമ എന്ന വ്യവസായത്തെ സംബന്ധിച്ച് ഇത് ഒരു കാര്യം മാത്രം, ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട് വ്യവസായമായി അംഗീകാരം ലഭിക്കാതെ വ്യവസായം എന്ന് പേരിനൊപ്പം ചേര്‍ക്കുന്ന സിനിമക്ക് ലഭിക്കാനുള്ളത്...


കാത്തിരിക്കുന്ന മെയ് 4ന് വേണ്ടി...

കടക്കു പുറത്ത്.

എന്നിട്ട് വീട്ടില്‍ പോയി ഇരിക്ക്.

കേള്‍ക്കാനും മനസിലാക്കി കാര്യങ്ങള്‍ നടത്തി തരാന്‍ പറ്റുന്നവര്‍ ഈ നാട് ഭരിക്കട്ടെ



Tags

  • anil thomas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍

വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കല്ലേ സുഹൃത്തേ, ഞാന്‍ നിങ്ങളെക്കാള്‍ മുമ്പേ കണ്ടു; ധുരന്ധര്‍ ഗോസിപ്പുകള്‍ക്കിടെ മൗനം വെടിഞ്ഞ് ദീപിക പദുക്കോണ്‍

വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കല്ലേ സുഹൃത്തേ, ഞാന്‍ നിങ്ങളെക്കാള്‍ മുമ്പേ കണ്ടു; ധുരന്ധര്‍ ഗോസിപ്പുകള്‍ക്കിടെ മൗനം വെടിഞ്ഞ് ദീപിക പദുക്കോണ്‍

രണ്‍വീറാണ് എന്റെ ഭാഗ്യനക്ഷത്രം, ഞാന്‍ സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം അദ്ദേഹമാണ്; മൃണാള്‍ താക്കൂര്‍

രണ്‍വീറാണ് എന്റെ ഭാഗ്യനക്ഷത്രം, ഞാന്‍ സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം അദ്ദേഹമാണ്; മൃണാള്‍ താക്കൂര്‍