
തൃശൂര്‍ഃ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. സമരക്കാരെ തല്ലിയതും ശബരിമല വിഷയവുമൊക്കെ യതീഷ് ചന്ദ്രയെ വിവാദത്തിലാക്കിയിരിന്നു. എന്നാല്‍ ശബരിമല സീസണില്‍ ഏറെ പഴികേട്ട യതീഷ് ചന്ദ്ര തൃശ്ശൂര്‍ പൂരം അറിഞ്ഞ് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പൂരപ്രേമികള്‍ പങ്കുവെയ്ക്കുന്നത്. ചെണ്ട മേളം ആസ്വദിച്ച് മേളത്തിനൊപ്പം താളം പിടിച്ച് യതീഷ് ചന്ദ്രയും ജനക്കൂട്ടത്തിനൊപ്പം കൂടി.
എപ്പോഴും കലിപ്പ് ലുക്കില്‍ മാത്രം കാണാറുള്ള ഉദ്യോഗസ്ഥനെ തികഞ്ഞ ആസ്വാദകനായാണ് പൂരപ്പറമ്പില്‍ കണ്ടത്. പൂരാവേശത്തോടൊപ്പം ആര്‍പ്പോ വിളിച്ചും പൂരത്തിനെത്തിയവരുടെ കൈക്കടിച്ച് ആവേശം പങ്കുവച്ചും പൂരത്തിന്റെ ഭാഗമാകുന്ന യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിനെത്തിയാല്‍ എല്ലാവരും പൂരം മോഡ് ഓണ്‍ ചെയ്യുമെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്.
കേന്ദമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയതടക്കം ഒട്ടേറെ വിവാദങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു യതീഷ് ചന്ദ്രയെ. എന്നാല്‍ ഗൗരവ സ്വഭാവം മാറ്റിവച്ചി പൂരപ്രേമികള്‍ക്കൊപ്പം ആര്‍പ്പോ വിളിച്ച് കൂടുകായണ് യതീഷ് ചന്ദ്ര. സമൂഹമാധ്യമങ്ങളില്‍ ദൃശ്യം ഇപ്പോള്‍ വൈറലാവുകയാണ്.






