ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. പുറത്തുനിന്നൊരാള്‍ ദേശീയ പതാകയുമായി വന്നു വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തുകയായിരുന്നു. സുരാക്ഷാ ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരനെ ഹാളില്‍ നിന്നു പുറത്താക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഷേധമറിയിച്ച് എത്തിയത്.
ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു പ്രതിഷേധം. ഒരു വിദേശിയുടെ മകന് പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പുറത്തിറങ്ങിയ ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്സ് വക്താവ് പവന് ഖേരയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

Comments