
പങ്കാളിക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ ആ കൈ അയഞ്ഞില്ല, കുറച്ചു കൂടി മുറുക്കെ പിടിച്ച് ഒരുമ്മിച്ചാണ് ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ പോരാട്ടം തുടങ്ങിയത്. ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെയാണ് ഇരുവരും മലയാളിയുടെ ഹൃദയത്തിലിടം നേടിയത്. ഇപ്പോഴിതാ ഭവ്യയുടെ അസുഖം നോര്‍മലായി വരുന്ന സന്തോഷം പങ്കുവെച്ചാണ് സച്ചിന് കുറിപ്പിട്ടിരിക്കുന്നത്.
സച്ചിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്കാനിങ് റിപ്പോർട്ട് വന്നു.. അസുഖം നോർമലായി വന്നിട്ടുണ്ട്.. കീമോ നിർത്തിയിരിക്കുന്നു..pet ct സ്കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.. സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.. അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ.. 6 ആഴ്ച അവിടെ നിൽകേണ്ടിവരും...
ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്‍ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..🙏🙏🙏






