
കൊച്ചി: കേരളത്തിന്റെ കാർഷിക മേഖലയിൽ മാറ്റത്തിന്റെ കാറ്റ് വിതച്ച് ഡ്രോണുകളും. സഹോദരങ്ങളായ ദേവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനുമാണ് കാർഷികരംഗത്ത് വിപ്ലവത്തിന്റെ കാഹളമുയർത്തിയ ഈ പ്രത്യേക ഡ്രോണുകളുടെ ഉപജ്ഞാതാക്കൾ.
ആധുനിക ശാസ്ത്ര സാങ്കേതികതയുടെ മികവെന്നു വിശേഷിപ്പിക്കാവുന്ന ഡ്രോണു കളുടെ സേവനം കാർഷിക മേഖലയിൽ ഉപയോഗിക്കപ്പെട്ടതോടെ വിളകളുടെ ഉത്പാദനത്തിൽ 25 മുതൽ 35ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ആലപ്പുഴ ചേർത്തല സ്വദേശികളാണ് കർഷകർക്ക് ഉപയോഗപ്രദമായ രീതിയിൽ ശാസ്ത്രത്തെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കിത്തന്ന ദേവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും. എയറനോട്ടിക്സിൽ എഞ്ചിനി യറിങ് ബിരുദധാരിയായ ദേവൻ 2020ലാണ് തന്റെ 'ഫൂസ് ലേജ് ഇന്നവേഷൻസ് 'എന്ന സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കുന്നത്.
കൊച്ചിയിലെ കേരള ഇന്നവേഷൻ ടെക്നോളജി സോണിൽ ആരംഭിച്ച ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ദേവൻ. കമ്പനി ആരംഭിക്കുമ്പോൾതന്നെ സഹസ്ഥാപകയായി ഒരാൾ കൂടിയുണ്ടായിരുന്നു-എൻജിനീയറിങ് ബിരുദധാരിണിയായ സഹോദരി ദേവിക ചന്ദ്രശേഖരൻ. കമ്പനിയുടെ ഡയറക്ടറായാണ് അവരുടെ പ്രവർത്തനം.
2017-18ൽ കേരളത്തെയാകെ മുക്കിയ പ്രളയമാണ് ഇത്തരമൊരു കമ്പനി ആരംഭിക്കുന്നതിനും കാർഷിക അഭിവൃദ്ധിക്കായി ഡ്രോണുകൾ കണ്ടുപിടിക്കുന്നതിനും ഈ സഹോദരങ്ങളേ പ്രേരിപ്പിച്ചത്. മാതാവ് അംബിക ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലു ണ്ടായിരുന്ന കൃഷിഭൂമി പ്രളയത്തില് മണ്ണ്മൂടി കൃഷിയാകെ നശിച്ചത് അവർക്ക് മറക്കാൻ കഴിയുന്ന കാഴ്ചയായിരുന്നില്ല.
കാർഷിക വിളകളുടെ അഭിവൃദ്ധിക്കായി രണ്ട് ഡ്രോണുകളാണ് ദേവൻ- ദേവിക സഹോദരങ്ങൾ നിർമ്മിച്ചത് 'നിരീക്ഷ്'എന്നും 'ഫിയ' എന്നുമാ യിരുന്നു ഈ ഡ്രോണുകളുടെ പേരുകൾ.
പേര് സൂചിപ്പിക്കുന്നതുപോലെ നിരീക്ഷണം തന്നെയാണ് നിരീക്ഷ് ന്റെ ജോലി.കൃഷിയിടങ്ങളിൽ താഴ്ന്നുപറക്കുന്ന നിരീക്ഷ് വിള യിൽ ഉണ്ടാകുന്ന കീടബാധയും പോഷക കുറവുകളും കണ്ടെത്തും. കൃത്യമായ വിശകലന ത്തോടെ കൺ ട്രോൾ യൂണിറ്റിലെത്തും.തുടർന്ന് ഫിയ രംഗത്തിറങ്ങും.കീടനാശിനികളും വളർച്ചാ ത്വരകങ്ങളും ആവശ്യമായ സ്ഥലത്ത് കൃത്യമായ അളവിൽ ത ളിക്കുകയാണ് ഫിയയുടെ ജോലി.
ഡ്രോണുകൾ കൊണ്ടുള്ള നേട്ടങ്ങൾ ഒട്ടേറെയാണ്.ഒരു തൊഴിലാളി ഒരു ദിവസം മുഴുവനെടുത്ത് ഒരു ഏക്കർ കൃഷി സ്ഥലത്താണ് കീടനാശിനികളോ വളമോ തളിക്കുന്നതെങ്കിൽ ഡ്രോണുകൾക്ക് ഇതിനു 15 മിനിറ്റ് സമയം മാത്രം മതി. മാത്രമല്ല, കീടബാധയും പോഷകക്കുറവും കൃത്യമായി എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നതിലൂടെ ആ സ്ഥലത്ത് മാത്രം പ്രതിവിധി മതിയാകും. കീടനാശിനികളുടെയും വളർച്ചാത്വ രകങ്ങളുടെയും അമിത ഉപയോഗം ഇല്ലാതാക്കുന്നു എന്നുമാത്രമല്ല,കർഷകനെ അധിക സാമ്പത്തിക ബാധ്യതയിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.
കൃഷിക്ക് ചെലവ് കുറയുന്നത് കർഷകന്റെ ലാഭം വർദ്ധിക്കാനാണ് സഹായിക്കുക. കർഷകരുടെ ജീവിതനിലവാരം ഇതിലൂടെ ഉയരും. കേരളത്തിന്റെ കാർഷിക രംഗം അഭിവൃദ്ധിപ്പെടും.
ഒരു ഡ്രോണിന്റെ നിർമ്മാണ ചെലവ് നാലു മുതൽ 7 ലക്ഷം രൂപ വരെയാണ്.എന്നാൽ കർഷകർക്ക് ഇതിന്റെ സേവനം ലഭ്യമാക്കുന്നതാകട്ടെ വളരെ കുറഞ്ഞ ചെലവിലും. ഡ്രോണുകൾ ഒരേക്കർ സ്ഥലത്തു ഉപയോഗിക്കുന്നതിന് 2000 മുതൽ 5000രൂപ വരെ മാത്രമേ ചിലവാകുകയുള്ളൂ.
ഇന്ന് ആലപ്പുഴ ജില്ലയിൽ മാത്രം 3500 ഓളം കർഷകർ ഈ സഹോദരങ്ങളുടെ ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ നാലുവർഷം കൊണ്ടാണ് ഇത്രയും വളർച്ചയുണ്ടാക്കാൻ ദേവൻ -ദേവിക സഹോദരങ്ങൾക്ക് കഴിഞ്ഞത്.
കാർഷിക മേഖലയിൽ മാറ്റത്തിന്റെ കാറ്റ് വീശിയ,സാധാരണ കർഷകരുടെ ജീവിത നിലവാരം ഉയർത്തിയ, ശാസ്ത്രത്തിന്റെ വളർച്ച കാർഷിക മേഖലയ്ക്ക്കൂടി അവകാശപ്പെട്ടതാണെന്ന ബോധമുയർത്തിയ ഡ്രോ ണുകളുടെ കണ്ടുപിടുത്തം രാജ്യം തന്നെ അംഗീകരിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻെറ ണൽ ട്രേഡ് (ഡി പി ഐ ഐ ടി) ഏർപ്പെടുത്തിയിട്ടുള്ള നാച്ചുറൽ സ്റ്റാർട്ട്സപ്പ് അവാർഡ് ഫൂസേജ് ഇന്നവേഷൻസിന്റെ ഈ കണ്ടുപിടുത്തത്തിന് ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്ന ന്യൂഡൽഹിയിലെ ചടങ്ങിൽ കഴിഞ്ഞ ജനുവരി 18ന് യുവ സഹോദരങ്ങൾ ഈ അവാർഡ് ഏറ്റുവാങ്ങി. ദേവൻ -ദേവിക സഹോദരങ്ങളുടെ വിജയഗാഥ കേരളത്തിന്റെ കാർഷികരംഗത്തിന്റെ പുതിയ വിജയകഥ കൂടിയാണ്.






