
കൊല്ലം: നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സഖ്യത്തിനു തുടര്‍ഭരണമെന്നാണ് വോട്ടെണ്ണലിനു മുന്‍പ് പുറത്തുവന്ന സര്‍വ്വെ ഫലങ്ങളെല്ലാം പറയുന്നത്. കേരളത്തില്‍ യു.ഡി.എഫ് തരംഗം ആണെങ്കിലും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ്പോളുകളും വ്യക്തമാക്കി. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് താമര വിരിയിക്കുമെന്നുള്ള സാധ്യതകളാണ് ഏവരും പങ്കുവെച്ചത്. അതേസമയം വിജയത്തെ കുറിച്ചുള്ള അത്മവിശ്വാസംപ്രകടിപ്പിച്ച് കുമ്മനവും രംഗത്തെത്തിയിട്ടുണ്ട്.
വിജയിക്കുമെന്ന ആത്മവിശ്വാസ പ്രകടത്തിനൊപ്പം കൊല്ലത്തെ പ്രശസ്തമായ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കുമ്മനം ആഗ്രഹ സഫലീകരണ ചടങ്ങുകളും ചെയ്തിരുന്നു. ക്ഷേത്രത്തിലെ പേരാലിനു ചുറ്റും ഏഴു വട്ടം വലം വച്ച് മണികെട്ടിയാല്‍ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. ഈ ചടങ്ങാണ് കുമ്മനം നടത്തിയത്. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കുമ്മനത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കൊല്ലം ജില്ലയിലെ കാട്ടില്‍ മേക്കതില്‍ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ഈ തീരദേശത്തു എത്തുന്നത്. കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന കേരള സര്‍ക്കാര്‍ സ്ഥാപനം തദ്ദേശ വാസികളായ 800 ഇല് പരം കുടുംബങ്ങളെ ഇവിടെ നിന്നും കുടി ഒഴിപ്പിച്ചു. സ്ഥലം മുഴുവന്‍ ഏറ്റെടുത്തിട്ട് 13 വര്‍ഷം കഴിഞ്ഞു. ഇപ്പോഴും അവരെ പുനരധിവസിപ്പിച്ചിട്ടില്ല. കരിമണല്‍ ഖനനം ചെയ്ത ശേഷം മണ്ണിട്ടുനികത്തി വീണ്ടും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. ക്ഷേത്രം മാത്രമേ തീരദേശത്തുള്ളു.ആര്‍ത്തിരമ്പുന്ന തിരമാലകള്‍ ഏതുനിമിഷവും ക്ഷേത്രത്തെ വിഴുങ്ങുമെന്നു ഭക്തജനങ്ങള്‍ ഭയപ്പെടുന്നു. പുലിമുട്ടും ശക്തമായ കല്‍ഭിത്തിയും പണിതു ക്ഷേത്രത്തെ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ എം ആര് എല്‍ ഇന്റെ നിഷേധാത്മക നയത്തിനെതിരെ ജനരോഷം ആളിക്കത്തുന്നുണ്ട്. പൊന്മന പ്രദേശത്തിന്റെ നിലനില്‍പ്പ് അപകടത്തിലായ സാഹചര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.






