
ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ കഴിയില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എസ്.വൈ ഖുറേയ്ഷി. ഇ.വി.എമ്മുകള്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ മുതല്‍ അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇ.വി.എമ്മുകളില്‍ തിരിമറി സാധ്യമല്ല. അത് തടയാന്‍ സാധിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ മെഷിനില്‍ ഉണ്ട്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വിവരം ഖുറേയ്ഷി പറഞ്ഞത്.
വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളാണ്. അതുപോലെ തന്നെ അഞ്ച് ഐ.ടി പ്രൊഫസര്‍മാരുടേയും സ്വതന്ത്ര കമ്മിറ്റികളുടേയും മേല്‍നോട്ടത്തിലാണ് എഞ്ചിനിയര്‍മാര്‍ വോട്ടിംഗ് മെഷിന് നിര്‍മ്മിക്കുന്നത്.
ഇ.വി.എം ഉപേക്ഷിച്ച് പലവിദേശ രാജ്യങ്ങളും തിരികെ ബാലറ്റിലേക്ക് പോയതിനു തിരിമറികള്‍ നടത്താനുള്ള സാധ്യത ഒഴിവാക്കാലല്ല അതിനു പിന്നില്‍ മറ്റു പല കാരണങ്ങളും ഉണ്ടെന്നും ഖുറേയ്ഷി കൂട്ടിച്ചേര്‍ത്തു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം ചര്‍ച്ച ചെയ്യപ്പെടുന്നതും കമ്മീഷന് പ്രതിക്കൂട്ടില്‍ നില്ക്കുന്നതും ദുഖകരമാണ് എന്നും എസ് വൈ ഖുറെയ്ഷി അഭിപ്രായപ്പെട്ടു.






