തിരുവനന്തപുരം: പതിനേഴാം ലോക്സഭായിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരാന്‍ ഇനി ഏതാനും നിമിഷങ്ങള്‍. ഇതിന്റെ ആദ്യപടിയായി ഇലക്ട്രോണിംഗ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കനത്ത സുരക്ഷയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും എണ്ണുക. തുടര്‍ന്ന് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ആദ്യഫല സൂചനകള്‍ എട്ടേകാലോടെ വന്നുതുടങ്ങും. ജില്ലാ വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ അതീവ സുരക്ഷയിലാണ് ഓരോ നടപടികളും പൂര്‍ത്തിയാക്കുന്നത്.

Comments