
ഗോണ്ട : ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന അന്നുതന്നെ നരേന്ദ്ര മോഡി എന്ന് പേരിട്ട കുട്ടിയുടെ പേരുമാറ്റി മാതാപിതാക്കള്‍. മെയ് 23നാണ് ഗോണ്ടയില്‍ ജനിച്ച മുസ്ലിം കുട്ടിക്കാണ് നരേന്ദ്ര മോഡി എന്ന് മാതാപിതാക്കള്‍ പേരിട്ടത്. ഇത് രാജ്യത്ത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരാഴ്ച്ച തികയും മുന്നേ കുട്ടിയുടെ പേര് മാറ്റിയ കുടുംബം അല്‍താഫ് ആലം മോദി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
മോഡി വീണ്ടും അധികാരത്തില്‍ എത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു. ജനിച്ച കുട്ടിക്ക് അദ്ദേഹത്തിന്റെ പേരിടാമെന്ന്. ഇതായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനാസ് ബീഗം അന്ന് പറഞ്ഞത്.
കുട്ടിക്ക് നരേന്ദ്ര മോദി എന്ന് പേരിട്ടതുകൊണ്ട് കുഞ്ഞിന്റെ ജനിച്ചതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കോ, കുഞ്ഞിനെ കാണാനോ ബന്ധുക്കള്‍ വന്നില്ല. കൂടാതെ സമുദായത്തില്‍ ഉള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കില്ലായെന്നും അറിയിച്ചു. ഇതോടെയാണ് കുട്ടിയുടെ പേര് മാറ്റാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. അങ്ങനെ കുട്ടിക്ക് നരേന്ദ്ര മോഡിയെന്ന പേരിന് പകരം അല്‍താഫ് ആലം മോഡിയെന്നാക്കി. രണ്ടാമത് പേരിട്ടപ്പോഴും പൂര്‍ണമായും മോദിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല.
എന്നാല്‍ ഇതിനെ സംബന്ധിച്ച് മറ്റൊരു വിവാദം കൂടി ആരഭിച്ചിട്ടുണ്ട്. എന്തെന്നാല്‍ കുട്ടി ജനിച്ചത് മെയ് 12നാണെന്നാണ് പ്രസവം നടന്ന ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ചത് മെയ് 23നാണെന്നാണ് കുടുംബാംഗങ്ങള്‍ അവകാശപ്പെടുന്നത്. ജനന രജിസ്ട്രേഷന് തെറ്റായ തീയ്യതിയാണ് മേനാസ് ബീഗം നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു.






