ബാലഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു. കൻഹ ദേശീയോദ്യാനത്തിന് സമീപമുള്ള പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിൽ താമസിച്ചിരുന്ന സുഗ്നി ബായ് ധ്രുവെ (30) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വാതിലില്ലാത്ത വീട്ടിലേക്ക് ദേശീയോദ്യാനത്തിൽ നിന്ന് എത്തിയ കടുവ കയറി ഉറങ്ങുകയായിരുന്ന സുഗ്നിയുടെ തലയ്ക്ക് കടിച്ച് ഏകദേശം 300 മീറ്റർ ദൂരത്തോളം വലിച്ചിഴച്ചുകൊണ്ടുപോയെന്നാണ് വിവരം.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കടുവ മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി. ഗുരുതരമായി പരിക്കേറ്റ സുഗ്നിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയ വനവകുപ്പ് കടുവയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.

Comments