
വയനാട്: ട്രെയിനില്‍നിന്നും മകളെ കാണാതായെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഇന്നലെയാണ് ശിവജി ഫേയ്സ്ബുക്കില്‍ കുറിപ്പിട്ടത്. എന്നാല്‍ ഇതു വരെ പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്നും പെണ്‍കുട്ടിയെ കുറിച്ച് .യാതൊരു വിവരവും കുട്ടിയുടെ കുടുംബത്തിനു ലഭിച്ചിട്ടില്ല. ചോറ്റാനിക്കരയിലെ അമ്മവീട്ടില്‍ നിന്നും വയനാട്ടിലെ കാക്കവയിലുള്ള വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടിയെ കാണാതായത്.
വെള്ളിയാഴ്ച വൈകിട്ട് ട്രെയിനില്‍ കയറിയ വിഷ്ണുപ്രിയ പിന്നെ വീടെത്തിയിട്ടില്ല. ശനിയാഴ്ച രാവിലെ ആറുമണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെ അച്ഛന് ശിവജി സഹായം അഭ്യര്‍ത്ഥിച്ച് ഫേയ്സ്ബുക്കില്‍ കുറിപ്പിട്ടത്. വയനാട് മീനങ്ങാട് പോലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
വിഷ്ണുപ്രിയയ്ക്ക് സ്വന്തമായി ഫോ്ണ് ഇല്ല. അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മീനങ്ങാട് പോലീസ് എസ്.ഐ പറഞ്ഞത്. പോസ്റ്റ് വൈറലായതോടെ നിരവധി പേര് വിളിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും മകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കിട്ടിയില്ലെന്നു വിഷ്ണു പ്രിയയുടെ അച്ഛന് ശിവജി പറയുന്നു.






