
മിസ് ഇന്ത്യ മത്സരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനമാണ് ശ്രദ്ധേയമാകുന്നത്. ഫൈനലില്‍ മത്സരിക്കുന്ന 30 സുന്ദരിമാരുടെ ചിത്രങ്ങളുമായി ഇവരില്‍ ആര് ജയിക്കുമെന്ന തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ സക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ട് ഈ ചിത്രത്തിലെ തെറ്റ് എന്താണെന്ന് സമീര്‍ എന്നയാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇതോടെയാണ് മിസ് ഇന്ത്യ മത്സരത്തിനെതിരെ പലരും വിമര്‍ശനവുമായി രംഗത്ത് വന്നത്. സമീര്‍ അടക്കമുള്ള എല്ലാവരും പറഞ്ഞത് ഒരേ കാര്യമായിരുന്നു. ഈ മുപ്പത് പേരും വെളുത്ത ചര്മ്മക്കാരാണ്. കൂടാതെ എല്ലാവരുടെയും ഹെയര്‍സ്റ്റൈല്‍, ചിരി എല്ലാം ഒരുപോലെയാണ്. 'ഇത് സൗന്ദര്യവുമായി ബന്ധപ്പെട്ടുള്ള മത്സരമാണ്. ഇതാണ് സൗന്ദര്യമെന്നാണ് അവര്‍ കരുതുന്നത്.'
'ഇന്ത്യയിലെ ഇരുണ്ട സുന്ദരികള്‍ എവിടെ?'. 'രാജ്യത്തിന്റെ സൗന്ദര്യ സങ്കല്പം എന്താണെന്നാണ് ഇത് തെളിയിക്കുന്നത്.' 'ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ പരസ്യം പോലെ തോന്നുന്നു.' തുടങ്ങി പരിഹാസപരമായ നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ പലരും പറഞ്ഞിരിക്കുന്നത്. മിസ് ഇന്ത്യയില്‍ വിജയികളാകുന്നവരാണ് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.






