സതാംപ്ടണ്: ലോകകപ്പിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയും ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു നില്ക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിലുള്ളതാണ് ഇന്നത്തെ പോരാട്ടം. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ് ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇടം നേടി. രണ്ട് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും, രണ്ട് ഓള്റൗണ്ടറുമാരും അടങ്ങുന്നതാണ് ഇന്ത്യന്‍ നിര. ആദ്യ പോരാട്ടത്തില്‍ കേദാര്‍ ജാദവിനെയും ഇന്ത്യ പരീക്ഷിക്കുന്നുണ്ട്. നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍ തന്നെ കളിക്കും. ഇന്ത്യന്‍ നിരയില്‍ ജഡേജയ്ക്കും, വിജയ് ശങ്കര്‍ക്കും നറുക്ക വീണില്ല.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഹഷിം അംല, തബ്റൈസ് ഷംസി അവസാന ഇലവനില്‍ ഇടംനേടി. മോറിസും ഹെഹ്ലുക്വായോ എന്നീ രണ്ട് ഓള്‍റൗണ്ടര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ആദ്യ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോടും, രണ്ടാം പോരാട്ടത്തില്‍ ബംഗ്ലാദേശിനോടും പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ജീവന്മരണ പോരാട്ടത്തിനാണ് സതാംപ്ടണില്‍ ഇറങ്ങുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി( ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, കേദാര്‍ ജാദവ്, എംഎസ് ധോണി( വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംമ്ര.
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റെണ്‍ ഡി കോക്ക്( വിക്കറ്റ് കീപ്പര്‍), ഹാഷിം അംല, ഫാഫ് ഡുപ്ലെസിസ്( ക്യാപ്റ്റന്‍), റാസി വാന്‍ ഡി ഡസന്‍, ഡേവിഡ് മില്ലര്‍, ജെപി ഡുമിനി, ആഡൈയ്ല് ഫെഹ്ലുക്വയോ, ക്രിസ് മോറിസ്, കഗിസോ റബാദ, തബ്റൈസ് ഷംസി, ഇമ്രാന് താഹിര്‍.

Comments