ന്യൂഡല്‍ഹി: ഷാങ് ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനും തമ്മില്‍ കൂടിക്കാഴ്ച നടത്തില്ല. പ്രധാനമന്ത്രി മോഡിയും ഇമ്രാന് ഖാനും തമ്മില്‍ കൂടിക്കാഴ്ച തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നരേന്ദ്ര മോഡിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതോട് കൂടി ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് അവസാനിച്ചിരിക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
2001ല്‍ രൂപം കൊണ്ട കൂട്ടായ്മയാണ് ഷാങ്ഹായ് സഹകരണ ഓര്ഗനൈസേഷന്. ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളായിരുന്നു സംഘടനയിലെ അംഗങ്ങള്‍. 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായി.






