
അറ്റ്ലാന്റയിലെ എമോര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് സാറ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്. ഡോക്ടറേറ്റ് നേടുകയെന്ന വലിയ കടമ്പ കടന്നതോടെ സാറ ഒരു കാര്യം തീരുമാനിച്ചു. തന്റെ ഇത്രയും നാളത്തെ അധ്വാനവും കഷ്ടപ്പാടുമൊക്കെ അവസാനം തനിക്ക് സമ്മാനിച്ച പിച്ച്ഡിയുടെ ഓര്‍മ്മയ്ക്കായി തന്റെ ഗവേഷണ പ്രബന്ധത്തെ ഒരു നവജാതശിശുവാക്കുക.
ഒരു പിഞ്ചുകുഞ്ഞിനെ അമ്മ ചേര്‍ത്തു പിടിക്കുന്ന പോലെ പ്രബന്ധത്തെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം അവള് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതിനോടൊപ്പം ഇങ്ങനെ കുറിച്ചു. 'ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസവവേദനയായിരുന്നു ഇത്'. മുത്തശ്ശനും മുത്തശ്ശിയുമൊക്കെ തന്റെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സാറ പറയുന്നു. താന്‍ പങ്കുവെച്ച ഈ ചിത്രം കണ്ട് അവര്‍ ഞെട്ടിയെന്നും സാറ പറയുന്നു. സാറയുടെ ഈ വ്യത്യസ്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.






