അംബാല: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ക്കെതിരെ കേസ്. ഹരിയാനയിലെ മഹേന്ദ്രഘട്ടിലെ നര്‍നൗള്‍ നിവാസ് നഗര്‍ ഗ്രാമത്തിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യം മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടത്.
കന്ത ദേവിയാണ് ഭര്‍തൃമാതാവ് ചന്ദ ഭായിയെ മര്‍ദ്ദിച്ചത്. സംഭവം കണ്ട ഒതു സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മൊബൈലില്‍ പകര്‍ത്തിയത്. അമ്മയെ മരുമകള്‍ മുടിയില്‍ പിടിച്ച് വലിക്കുന്നതും പുറത്ത് ഇടിക്കുന്നതും കട്ടിലില്‍ നിന്ന് വലിച്ചിടാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവമറിച്ച നര്‍നൗള്‍ ഡി.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്ിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മരുമകള്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുന്നുണ്ടെന്ന് ചന്ദ ഭായ് പോലീസിനോട് പറഞ്ഞു. വൃദ്ധയെ പോലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. യുവതിയുടെ നടപടി ക്രൂരമാണെന്നും വൈദ്യപരിശോധനാ ഫലം അറിയുന്നതിനായി കാത്തിരിക്കുകയാനെന്നും പോലീസ് പറഞ്ഞു.
പോലീസ് കേസെടുത്തതോടെ യുവതി വീട്ടില്‍ നിന്നും കടന്നു. അവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡി.എസ്.പി വ്യക്തമാക്കി. യുവതിക്കെതിരെ ഐപിസി സെക്ഷന്‍ 323, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യുവതിക്കെതിരെ അവരുടെ മകന് വിപിനും പോലീസിന് മൊഴി നല്കി. അമ്മ മിക്കപ്പോഴും മുത്തശ്ശിയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് മൊഴി. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യണമെന്നും തങ്ങളെ ആശ്രയിക്കരുതെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. വിധവാ പെന്ഷന് ഇനത്തില്‍ ലഭിച്ച 30,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് മര്‍ദ്ദിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വൃദ്ധയ്ക്ക് മര്‍ദ്ദനമേറ്റത് അപലപനീയവും അങ്ങേയറ്റം ദയനീയവുമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു. പരിഷ്കൃത സമൂഹത്തില്‍ ഇത്തരമൊരു പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. പ്രതിക്കെതിരെ കേസെടുത്തതായും അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments