
ഓരോരുത്തര്‍ക്കും അവര്‍ ജീവന് തുല്യം സ്നേഹിക്കുന്ന കലകളും ഇഷ്ടങ്ങളും കഴിവുകളും ഉണ്ടാകും. പെട്ടെന്നൊരു ദിവസം അത് മാറ്റി വെയ്ക്കണമെന്ന് പറഞ്ഞാല്‍ അതിന് പലരും തയ്യാറാകാറില്ല. പോളണ്ട് സ്വദേശിയായ വാണ്ട സര്സിക്ക എന്ന മുത്തശ്ശിയും ഇത്തരത്തില്‍ ഒരാളായിരുന്നു. മുത്തശ്ശി ജീവന് തുല്യം സ്നേഹിച്ചത് തന്റെ പിയാനോയെ ആയിരുന്നു. പടിഞ്ഞാറന്‍ ഉക്രെയ്നിലെ ലിവ്യൂയിലാണ് മുത്തശ്ശി ചെറുപ്പത്തിലുണ്ടായിരുന്നത്.
ചെറുപ്പത്തിലേ പിയാനോയില്‍ കമ്പം കയറിയ മുത്തശ്ശി ലിവ്യൂയിലെ മ്യൂസിക് കോണ്സര്വേറ്ററിയില് നിന്ന് 1931ലാണ് ബിരുദം നേടിയത്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് തന്റെ സംഗീത പഠനം മുത്തശ്ശിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് പോളണ്ടിലെത്തിയ മുത്തശ്ശി വീണ്ടും തന്നോടൊപ്പം പിയാനോയെയും കൂട്ടി. 80വയസ്സായതോടെ ഡോക്ടര്‍മാര്‍ മുത്തശ്ശിയുടെ പിയാനോ വായനക്ക് വിലക്കേര്‍പ്പെടുത്തി. മുത്തശ്ശിയുടെ കൈകള്‍ക്ക് പഴയത് പോലെ വായിക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ ഡോക്ടര്‍മാരുടെ വിലക്കിനെ കാറ്റില്‍ പറത്തി മുത്തശ്ശി തന്റെ പിയാനോ വായന തുടര്‍ന്നു. ഇപ്പോള്‍ 108വയസ്സുള്ള മുത്തശ്ശി നല്ല അസ്സലായി പിയാനോ വായിക്കും. അമ്മയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച പിയാനോയാണ് മുത്തശ്ശി ഇന്നും തന്റെ ഒപ്പം കൂട്ടിയിരിക്കുന്നത്. പോളണ്ടിലെ ഏറ്റവും പ്രായംചെന്ന പിയാനോ പ്രതിഭയായിട്ടാണ്. മുത്തശ്ശിയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.






