
ന്യൂഡല്‍ഹി: ഒന്നാം മോദിസര്‍ക്കാരിന്റെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ ആന്ധ്രാ ഗവര്‍ണറാക്കുമെന്ന് വര്‍ത്തകള്‍ തള്ളി സുഷമ. കഴിഞ്ഞ ദിവസാണ് സുഷമയെ ആന്ധ്ര ഗവര്‍ണറാക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. പിന്നാലെ ആന്ധ്രാ ഗവര്‍ണറായി നിയമിക്കപ്പെട്ട സുഷമ സ്വരാജിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധന് ട്വിറ്റും ചെയ്തിരുന്നു.
പിന്നീട്, 'വിദേശകാര്യ മന്ത്രിയുടെ ചുമതലകള്‍ ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിനെ കണ്ടിരുന്നു. ഇതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമെന്ന്' സുഷമയും ട്വിറ്റ് ചെയ്തു.
വിദേശകാര്യമന്ത്രിയായി കൈയ്യടി നേടിയ സുഷമ ആരോഗ്യ കാരണങ്ങള്‍ കാരണമാണ് മന്ത്രിസഭയില്‍ നിന്നും വിട്ടു നിന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കറാണ് രണ്ടാം മോദി സര്‍ക്കാരിലെ വിദേശകാര്യമന്ത്രി.







Comments