
കോഴിക്കോട് : കോഴിക്കോട് എം.പി എം.കെ രാഘവന് വീണ് പരിക്കേറ്റു. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ എം.പിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി വീട്ടിലെ പടികള്‍ ഇറങ്ങുമ്പോള്‍ തെന്നിവീണാണ് പരിക്കേറ്റത്. രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.പിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.






