മുംബൈ: ഇന്നലത്തെ നേട്ടം പിടിച്ചുനിര്‍ത്താനാകാതെ ഓഹരിവിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്സ് 251 പോയന്റ് നഷ്ടത്തില്‍ 39,704ലും നിഫ്റ്റി 72 പോയന്റ് നഷ്ടത്തില്‍ 11,893ലും വ്യാപാരം നടത്തുന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 430 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഡിസിഎം ശ്രീറാം, ദേവന് ഹൗസിങ്ങ്, അദാനി പവര്‍ ലിമിറ്റഡ്, മദര്‍സണ്‍ സുമി സിസ്റ്റംസ്, റിലയന്‍സ് പവര്‍ ലിമിറ്റഡ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും
ഇന്ത്യാബുള്‍സ് ഇന്റഗ്രേറ്റ്, ഇന്ത്യാബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ്, ജമ്മു കശ്മീര്‍ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക്, മന്പസാന്ത് ബീവറേജ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.






