
സലാല: വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 വിദേശ വനിതകളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തി വന്നവരാണ് അറസ്റ്റിലായത്. വിവധ രാജ്യക്കാരായ 12 പേരാണ് പിടിയിലായത്.
റോയല്‍ ഒമാന്‍ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയക്കിടെയാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇനിമുതല്‍ കൃത്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ വീടുകള്‍ വാടകയ്ക്ക് നല്‍കാവൂ എന്ന് പോലീസ് നിര്‍ദേശം ഇറക്കി.






