ബിഷ്ഹേക്ക്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നയതന്ത്ര മര്യാദകള്‍ വീണ്ടും ലംഘിച്ചതായി പരാതി. ബിഷ്ഹേക്കില്‍ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയുടെ പ്രാരംഭ ചടങ്ങില്‍ ഇമ്രാന് ഖാന് നയതന്ത്ര പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ ഷാങ്ഹായ് കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അവരുടെ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ ആണ് വിവാദമായത്. ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് വിവിധ രാഷ്ട്രീയ നേതാക്കള്‍ വരുമ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ എഴുനേറ്റു നില്ക്കമമെന്നാണ് തുടര്‍ന്നു വരുന്ന രീതി. എന്നാല്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാര് ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ ഇമ്രാന് ഖാന് സീറ്റില്‍ തന്നെ ഇരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഹാളിലുള്ള മറ്റുള്ളവര്‍ എഴുനേറ്റുനിന്ന് സ്വാഗതം ചെയ്യുമ്പോഴാണ് ഇമ്രാന്റെ പെരുമാറ്റം. ആ സമയത്ത് ഇമ്രാന് മാത്രമാണ് സീറ്റില്‍ ഇരിക്കുന്നതായി കാണുന്നത്. നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ മോഡിയും ഷിജിന് പിങ്ങുമൊക്കെ എഴുനേറ്റ് നില്ക്കുമ്പോള് ഇമ്രാന് ഇരുന്നു. പിന്നീട് സംഘാടകര്‍ അവശ്യപ്പെട്ടപ്പോഴാണ് ഇമ്രാന് എഴുനേല്്ക്കാന് തയ്യാറായത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുമ്പോള്‍ ഇമ്രാന് ഖാന് അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും ഇരിപ്പ് തുടരുകയും ചെയ്തു. വീഡിയോ പുറത്തു വന്നതോടെ പാക്ക് പ്രധാനമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ സൗദി അറേബ്യയില്‍ നടന്ന ഒ.ഐ.സി ഉച്ചകോടിയിലും ഇമ്രാനെതിെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.

Comments