
ചെന്നൈ: ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിനെ തുടര്‍ന്ന് എസ്.ഐയെ പരസ്യമായി ശകാരിച്ച് അസിസ്റ്റന്റ് കമ്മീഷ്ണര്‍. ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം. വാഹന പിശോധന നടത്തുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചു വരികയായിരുന്ന എസ്.ഐയെ കമ്മീഷ്ണര്‍ പിടികൂടുകയും ശകാരിക്കുകയും ചെയ്തത്.
ഇന്‍പക്ടറെ തടഞ്ഞു നിര്‍ത്തി അസിസ്റ്റന്റ് കമ്മീഷ്ണര്‍ പരസ്യമായി ശകാരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹെല്‍മറ്റ് ഇല്ലാതെ യൂണിഫോമില്‍ വാഹനമോടിച്ചെത്തിയ ഇന്‍സ്പെക്ടറോട് കടുത്ത ഭാഷയിലാണ് കമ്മീഷ്ണര്‍ പ്രതികരിക്കുന്നത്.
താനൊക്കെ സബ് ഇന്സ്പെക്ടറാണോ? അറിയില്ലെങ്കില്‍ പണികളഞ്ഞിട്ട് പോകാന്‍ പറയുന്നതൊക്കെ വിഡിയോയില്‍ വ്യക്തമായി കേല്ക്കാം.





