
കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സിബിഐ കോടതിയിലേയ്ക്ക് മാറ്റി. തലശ്ശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് എറണാകുളത്തേയ്ക്ക് മാറ്റിയത്. സിബിഐയുടെ അപേക്ഷ അംഗീകരിച്ച് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്.
2012 ഫെബ്രുവരി 20 നാണ് മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജനും ടി.വി രാജേഷിനും എതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.






