ചെന്നൈ : ചെന്നൈ നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലുകള്‍ പലതും താത്കാലികമായി അടയ്ക്കുന്നു. മഴ ഇങ്ങനെ നീണ്ടുപോകുന്നതില്‍ ആകെ ആശങ്കയാണ്.
നുങ്കമ്പാക്കത്ത് പ്രശസ്തമായ തെന്നകം ഹോട്ടല്‍ ഇതിനോടകം അടച്ചുപൂട്ടി. ജലക്ഷാമം പരിഹരിക്കും വരെ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന നോട്ടീസ് ഹോട്ടലിന് പുറത്ത് തൂക്കിയിട്ടുണ്ട്. നഗരത്തില്‍ ഏകദേശം പതിനായിരത്തോളം ഇടത്തരം ചെറുകിട ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. ജലക്ഷാമം രൂക്ഷമായതിനാല്‍ സ്വകാര്യ ടാങ്കറുകള്‍ വന്‍ തോതില്‍ വില കൂട്ടിയതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.
നേരത്തെ നല്കിയിരുന്നതിന്റെ അഞ്ചിരട്ടി വരെ വിലയാണ് ഇപ്പോള്‍ വെള്ളത്തിനായി നല്‍കേണ്ടി വരുന്നത്. ഇതും ഹോട്ടലുകള്‍ അടച്ചിടാന്‍ കാരണമായി.

Comments