
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസകര്‍ അപകടത്തില്‍ മരിച്ച സ്ഥലം അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. അപകട സമയത്ത് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടും പരിശോധിച്ചത്. സംഭവ സ്ഥലത്ത് അന്വേഷണ സംഘം അപകടം പുനരാവിഷ്കരിച്ചു.
ടൊയോട്ട കമ്പനി നല്കിയ ഇന്നോവ കാര്‍ ഉപയോഗിചാചണ് അപകടം പുനസൃഷ്ടിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇന്നോവ സര്‍വീസ് എഞ്ചിനിയേഴ്സ്. ഫോറന്‍സിക് എക്സ്പേര്‍ട്ട്, എന്നിവരും ചേര്‍ന്നാണ് ട്രയല്‍ റണ്‍ നടത്തിയത്.
കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ട്രയല്‍ റണ്‍ വീക്ഷിച്ച് കാര്യങ്ങള്‍ വിലയിരുത്തി. മംഗലാപുരം ഭാഗത്തു നിന്നും അഞ്ച് കി.മി വേഗത്തില്‍ ഓടിച്ചുകൊണ്ടുവന്ന വാഹനം , ബാലഭാസ്കറിന്റെ കാര്‍ ഇടിച്ചു കയറിയ മരത്തിനു ഒരു മീറ്റര്‍ അകലെ നിര്‍ത്തി. ഇടിച്ചുകയറിയാലുള്ള സാഹചര്യം ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
അപകടം നടന്നപ്പോള്‍ വാഹനത്തിനുള്ളിലിരുന്നവര്‍ക്ക് ഏതൊക്കെ രീതിയില്‍ പരിക്ക് സംഭവിച്ചിരിക്കാം എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു. ട്രയല്‍ റണ്‍ നടന്ന സമയത്ത് പ്രദേശത്തെ വാഹന ഗതാഗതം ഹൈവെ പോലീസ് നിയന്ത്രിച്ചിരുന്നു.






