
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കുട്ടിത്തം മാറാത്ത ചിലര്‍ പാര്‍ലമെന്റിലുണ്ട്. നിര്‍ണായകമായ യോഗത്തില്‍ അവര്‍ മൊബൈലില്‍ കളിക്കുകയാണ്. അവര്‍ യോഗ അഭ്യസിച്ച് പക്വത നേടണമെന്നും രാം മാധവ് പറഞ്ഞു.
വ്യാഴാഴ്ച ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നത്. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്റെ പെരുമാറ്റം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപി ഇതൊരു രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.
എന്നാല്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിലെ ചില വാക്കുകള്‍ മനസ്സിലാകാത്ത ചലവാക്കുകള് മനസ്സിലാകാത്ത രാഹുല്‍ അതിന്റെ അര്‍ത്ഥം തിരയുകയായിരുന്നുവെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഒരിക്കലും രാഷ്ട്രപതിയോട് അനാദരവ് കാണിക്കുകയല്ലെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
ബിജെപിയാണ് അനാദരവ് കാണിച്ചതെന്നും കോണ്‍ഗ്രസ് തിരിച്ച് ആരോപിച്ചു. അവര്‍ പരസ്പരം സംസാരിക്കുകയായിുരുന്നുവെന്നും ശര്‍മ്മ വിമര്‍ശിച്ചു.






