
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കാനാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ്. എന്‍.കെ. പ്രേമചന്ദ്രന് എംപി ലോക്സഭയില്‍ കൊണ്ടുവന്ന ശബരിമല സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്രസര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. എന്നാല്‍ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്നും രാം മാധവ് പറഞ്ഞു. എന്നാല്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ സാധ്യമായവ ചെയ്യുമെന്നാണ് മറുപടി നല്‍കിയത്.
ശബരിമല വിഷയത്തില്‍ ബിജെപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ് ബിജെപി. വിശ്വാസികളുടെ വികാരവും ബിജെപി ഉള്‍ക്കൊളളുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






