
തലശേരി: വടകര സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെതിരായ വധശ്രമ കേസില്‍ ഷംസീര്‍ എംഎല്‍എയുടെ സഹായി അറസ്റ്റില്‍. സിപിഎം തലശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാജോണ്‍ പിടിയിലായിരിക്കുന്നത്. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഡ്രൈവറായിരുന്നു രാജേഷ്.
വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണെന്നും സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്നും നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. രാജേഷിന്റെ അറസ്റ്റോടെ സിപിഎമ്മിനും ഷംസീറിനും വലിയ കുരുക്കാകും. നസീറിന് നേരെയുണ്ടായ വധശ്രമത്തില്‍ പങ്കില്ലെന്നാണ് സിപിഎം ആവര്‍ത്തിക്കുന്നത്.






